നെയ്തൽ നിലങ്ങൾ

മലയാളം കുടുംബ നോവൽ

₹249.00

നെയ്തൽ നിലങ്ങൾ
രചന: തസ്നി മൂർക്കനാട്

നാമെല്ലാം കണ്ടും കേട്ടും മാത്രം പരിചയപ്പെട്ട ഒരു കാലഘട്ടം—കഥകളോളം അതിശയോക്തി നിറഞ്ഞ ജീവിതങ്ങൾ—അവയെല്ലാം ചേർന്നൊരു തുറന്ന ജീവിതത്തിലേക്കാണ് നവ എഴുത്തുകാരിയായ തസ്നി മൂർക്കനാട് വായനക്കാരനെ ക്ഷണിക്കുന്നത്. ആധുനികതയുടെ കൃത്രിമാഭരണങ്ങളോ ന്യൂജെൻ ആശയദാരിദ്രവോ ഇല്ലാതെ, ഭാവനയും യാഥാർത്ഥ്യവും തമ്മിലുള്ള അതിർവരമ്പുകൾ തിരിച്ചറിയാനാവാത്തത്ര കൃത്യതയോടെ വരച്ചിട്ട ലോകമാണ് നെയ്തൽ നിലങ്ങൾ.

ചുറ്റുപാടുകളുടെ സൂക്ഷ്മമായ ആവിഷ്കാരവും, വായനയിലൂടെ മാത്രമേ പൂർണ്ണമായി ഗ്രഹിക്കാനാവൂ എന്ന തരത്തിലുള്ള ചിന്തനീയമായ സാമൂഹിക ചർച്ചകളും ഈ നോവലിനെ സമ്പന്നമാക്കുന്നു. ‘മയമുണ്ണി’ എന്ന നായക കഥാപാത്രത്തിന്റെ വിശാലമായ ജീവിതാനുഭവങ്ങളിലൂടെ കഥ മുന്നേറുമ്പോൾ, പ്രായത്തിനോ ഭാഷയ്ക്കോ അതിർവരമ്പുകളില്ലാതെ ഹൃദയത്തിൽ പതിയുന്ന ലാളിത്യമാണ് വായനക്കാരൻ കണ്ടെത്തുന്നത്.

എളിമയോടെ അവതരിപ്പിക്കുന്ന ഒരു കുടുംബകഥയുടെ ചട്ടക്കൂടിൽ ഒതുങ്ങാതെ, സൂക്ഷ്മമായി മറച്ചുപിടിച്ച പ്രണയലോകം, സൗഹൃദം, സാഹോദര്യം എന്നിവയെല്ലാം സ്പർശിക്കുന്ന നെയ്തൽ നിലങ്ങൾ തൊട്ടുനോക്കാതെ പോകുന്ന മേഖലകൾ വിരളമാണ്. നാളെയുടെ മലയാള സാഹിത്യലോകം പ്രതീക്ഷയോടെ നോക്കാവുന്നൊരു രചന.