നിശബ്ദ ശബ്ദങ്ങൾ
ചെറുകഥ
കവിത
എന്താണ് നിശബ്ദ ശബ്ദങ്ങൾ?
The Zee Brand Publishing Guide നടത്തിവരുന്ന ZeeLit മത്സരിക്കൂ പ്രസിദ്ധീകരിക്കപ്പെടൂ എന്ന പുസ്തക പ്രസിദ്ധീകരണം മുന്നിൽ കണ്ട് കൊണ്ടുള്ള രചന സമാഹരണ മത്സരങ്ങൾ നിങ്ങൾ നേരത്തെ അറിഞ്ഞ് കാണുമല്ലോ. ആദ്യ മത്സരമായ ഓരങ്ങളിൽ നമുക്ക് ലഭിച്ച എണ്ണമറ്റ രചനകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 50 രചനകൾ ഉൾപ്പെടുത്തി തയ്യാറാക്കിയ കവിതാസമാഹാരം 2025 നവംബർ രണ്ടിന്, തൃശൂർ കേരള സാഹിത്യ അക്കാദമിയുടെ, ചങ്ങമ്പുഴ മന്ദിരത്തിൽ, മലയാള സാഹിത്യ മേഖലയിൽ നിന്നും കവി ശ്രീ സി രാവുണ്ണി ഉൾപ്പടെയുള്ള പ്രഗത്ഭരുടെ സാനിധ്യത്തിൽ പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. രണ്ടാമത് മത്സരമായിരുന്ന ഹൃദയപഥം, ഇക്കഴിഞ്ഞ മാർച്ച് ഒന്നിന്, കേരള സാഹിത്യ അക്കാദമിയിൽ വെച്ച് തന്നെ, ഒ വി വിജയൻ യുവകഥ പുരസ്കാര ജേതാവ്, ശ്രീ ജിൻഷ ഗംഗ യിലൂടെയും പ്രകാശനം ചെയ്യപ്പെടുകയുണ്ടായി.
തനതായ മലയാള സാഹിത്യ വൈഭവങ്ങൾക്ക് മുന്നിൽ വെച്ചുനീട്ടാവുന്ന തരത്തിലേക്ക് തയ്യാറാക്കുന്ന The Zee Brand ൻ്റെ പുസ്തകങ്ങൾ വായിക്കപ്പെടുമ്പോൾ നാളെ അവയ്ക്കൊപ്പം നിങ്ങളും ചേർന്ന് നിൽക്കാൻ ആഗ്രഹിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ, നിങ്ങൾക്ക് മുൻപിലേക്ക് ഞങ്ങൾ നൽകുന്ന അടുത്ത മത്സരമാണ് "നിശബ്ദ ശബ്ദങ്ങൾ"
നിശബ്ദ ശബ്ദങ്ങൾ?
ലോക വനിത ദിനമായ മാർച്ച് 8 ആരംഭം കുറിക്കുന്ന നിശബ്ദ ശബ്ദങ്ങൾ ഒരിക്കലും പെണ്ണെഴുത്തുകൾക്ക് മാത്രമായി രൂപീകരിക്കപ്പെട്ട ഒരു മത്സരമായി കാണരുത്. നമ്മൾ എത്രതന്നെ ലിബറൽ ആണെന്ന് പറഞ്ഞാലും, എത്രതന്നെ സമത്വ ബോധമുള്ളവരെന്ന് വാദിച്ചാലും, ഇന്നും, സ്ത്രീ എന്ന സ്ഥാനം ഒന്ന് കൊണ്ടുമാത്രം ഓരം കെട്ടപ്പെടുന്ന നിരവധിപേർ നമുക്കിടയിൽ ജീവിച്ച് പോകുന്നുണ്ട്. ഒരു പക്ഷെ അവർ നമ്മുടെ കുടുംബമാവാം, സൗഹൃദമാവാം, അല്ലെങ്കിൽ ദിനചര്യകളിൽ നമ്മുടെ കാഴ്ചകളിലൂടെ അറിഞ്ഞോ അറിയാതെയോ മിന്നി മറയുന്ന വെറുമൊരു സ്ത്രീ രൂപം മാത്രമാകാം... അതുമല്ലെങ്കിൽ, സ്ത്രീയിലേക്കെത്താതെ, എത്താൻ വഴി കാണാതെ, തഴയപ്പെട്ട ഒരുവനുമാകാം...
സമത്വം അവകാശമാണെങ്കിൽ, നിഷേധിക്കപ്പെട്ട ആ അവകാശത്തിൻ്റെ ഇരുട്ടിലമരുന്ന ഇവർക്കെല്ലാം പറയാൻ ഒരുപാടുണ്ടാകില്ലേ? ശബ്ദിക്കാൻ മടിക്കുന്ന അവരുടെ ദയനീയതയിൽ നിന്നും ഉയരുന്ന വെറുപ്പിൻ്റെ വേദനകൾ!, പരാജയമെന്ന് മുദ്രകുത്തപ്പെടുന്ന, നിറഞ്ഞ സൗഭാഗ്യങ്ങളുടെ കല്ലറകളിൽ ഉരുകുന്ന സ്വപ്നങ്ങളുടെ ഭാരം!, വിവാഹമെന്ന തടങ്കലിൽ ആധികാരികത പൂർണമായും തഴയപ്പെടുന്ന പെണ്ണെന്ന വസ്തുവിൻ്റെ പ്രൈസ് ടാഗുകൾ! അങ്ങിനെ അങ്ങിനെ...
സ്ത്രീ സമത്വത്തിൻ്റെ കഥകളല്ല, സ്ത്രീയുടെ കഥകൾ, അവളുടെ കവിതകൾ, അതായിരിക്കണം നമ്മുടെ നിശബ്ദ ശബ്ദങ്ങൾ!
ZeeLit ആദ്യമായി ഇരട്ട മത്സരങ്ങളുമായി എത്തുമ്പോൾ, എല്ലാവരും കവികളാവുക എന്നോ, എല്ലാവരും കഥാകൃത്തുകൾ ആവുക എന്നോ അല്ല വിഭാവനം ചെയ്യുന്നത്. നിങ്ങളയക്കുന്ന രചനകൾ, അവ കഥയോ കവിതയോ ഏതുമാകട്ടെ, അത് നിങ്ങളുടേതാവണം. അതിലൂടെ നിങ്ങൾക്ക് പറയാനുള്ളത് കാലം ശ്രവിക്കണം. അതിനുള്ള വേദിയും താളുകളും തയ്യാറാണ്.
ഉടൻ എഴുതി തുടങ്ങൂ...
നിയമാവലി
എങ്ങിനെയാണ് മത്സരം?
പ്രായ പരിധികൾ ഇല്ലാതെ നടക്കുന്ന ചെറുകഥ/കവിത സമാഹാരണ മത്സരം തീർത്തും നിശബ്ദ ശബ്ദങ്ങൾ എന്ന ഒരൊറ്റ ആശയത്തെ കേന്ദ്രീകരിച്ചായിരിക്കും മുന്നോട്ട് നീങ്ങുക. മത്സരത്തിലേക്കായി നിങ്ങൾ എഴുതേണ്ടത്, സ്ത്രീ കേന്ദ്രീകൃത കഥകളോ, സ്ത്രീകൾക്കായി എഴുതപ്പെടുന്ന കവിതകളോ ആയിരിക്കണം.
സ്ത്രീ നായികയാവുന്ന കഥകൾ/കവിതകൾ
സ്ത്രീയുടെ സാഹചര്യങ്ങളിലൂടെ പറയുന്ന കഥകൾ/കവിതകൾ
സ്ത്രീ ശാക്തീകരണ സന്ദേശം നൽകുന്ന കഥകൾ/കവിതകൾ
ലിംഗ സമത്വം മുൻ നിറുത്തി പറഞ്ഞുപോകുന്ന കഥകൾ/കവിതകൾ
പുരുഷാധിപത്യത്തിൻ്റെ പിന്നാമ്പുറങ്ങൾ കാണിക്കുന്ന കഥകൾ/കവിതകൾ
എവിടെ എഴുതണം? എങ്ങിനെ നൽകണം?
The Zee Brand Publishing Guide ൻ്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിലൂടെയും WhatsApp കമ്യൂണിറ്റിയിലൂടെയും പുറത്ത് വിടുന്ന ഗൂഗിൾ ഫോം വഴിയാണ് രചനകൾ അയക്കേണ്ടത്.
മത്സര മാനദണ്ഡങ്ങൾ
താഴെ നൽകുന്ന നിയമങ്ങൾ അനുസരിച്ച് വരുന്ന രചനകൾ മാത്രമായിരിക്കും മത്സരത്തിനായി സ്വീകരിക്കുക.
1. രചനകൾ മൗലികവും സാമൂഹിക മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നവയും ആയിരിക്കണം.
2. ലൈംഗിക ചുവയുള്ളതും, ലൈംഗികതയെ മഹത്വവത്കരിക്കുന്നതുമായ രചനകൾ മത്സരത്തിനായി സ്വീകരിക്കപ്പെടുന്നതല്ല.
3. ദേശീയതയെ തരം താഴ്ത്തുകയോ മതേതര നിലപാടുകളെ ഹനിക്കുകയോ ചെയ്യുന്ന രചനകൾ സ്വീകരിക്കപ്പെടില്ല.
4. സ്ത്രീപക്ഷ വിഭാഗത്തിലേക്ക് രചനകൾ ക്ഷണിക്കുമ്പോഴും, സ്വാഭാവിക മാനുഷികതക്കും, വ്യക്തി സ്വാതന്ത്രത്തിനും, ലിംഗമൂല്യങ്ങൾക്കും എതിരാകുന്ന രചനകൾ മത്സരത്തിനായി നൽകാതിരിക്കുക.
5. രചനയുടെ മൂല്യ നിർണയം The Zee Brand Publishing Guide നിയമിക്കുന്ന ജഡ്ജസിൽ മാത്രം അധിഷ്ഠിതമായിരിക്കും. ജഡ്ജസ് തീരുമാനിക്കുന്ന വിജയിയെ, അതായത് ഞങ്ങളുടെ അഭിപ്രായമായി മാറുന്ന മത്സര വിജയിയെ ZeeLit നിലനിർത്തുക തന്നെ ചെയ്യും.
6. പുസ്തക പ്രകാശനം സംബന്ധിച്ച തീരുമാനങ്ങൾ ZeeLit കമ്യൂണിറ്റി അഡ്മിൻ പാനലിന്റെ സ്വതന്ത്ര തീരുമാനത്തിലോ, കമ്യൂണിറ്റി പോളുകളിലൂടെ എടുക്കുന്ന തീരുമാനങ്ങളിലോ അധിഷ്ഠിതമായിരിക്കും.
7. നിങ്ങളുടെ രചനകൾ പുസ്തകത്തിനായി തിരഞ്ഞെടുക്കപ്പെടുന്ന പക്ഷം, സാങ്കേതികമായി മികവിന് ഉതകുന്ന വിധത്തിൽ തിരുത്തുകൾ ബാധകമായിരിക്കും എന്ന് മനസ്സിലാക്കുകയും, മത്സരത്തിനായി രചന നൽകുന്നതിലൂടെ നിങ്ങളുടെ രചന ZeeLit ലൂടെ പബ്ലിഷ് ചെയ്യുവാനും വിപണനം ചെയ്യുവാനും നിങ്ങൾക്ക് സമ്മതമാണെന്ന് കൂടെയാണ് പ്രസ്താവിക്കപ്പെടുന്നത്.
8. നിങ്ങളുടെ രചന ZeeLit ലൂടെ പബ്ലിഷ് ചെയ്യപ്പെടുന്നതോടെ പ്രസ്തുത രചനയുടെ പകർപ്പവകാശം The Zee Brand Publishing Guide നിയമിക്കുന്ന പ്രസാധകരിലേക്ക് കൂടെ കൈമാറപ്പെടും. എന്നിരുന്നാലും രചനയുടെ പൂർണ്ണ നിയന്ത്രണം നിങ്ങളിൽ തന്നെ നിക്ഷിപ്തമായിരിക്കും.
9. മത്സരവാസനം തിരഞ്ഞെടുക്കപ്പെടുന്നു വിജയിക്ക് ZeeLit നൽകുന്ന ആനുകൂല്യങ്ങൾ തീർത്തും The Zee Publishing Guide ന്റെ താല്പര്യങ്ങളിൽ അധിഷ്ഠിതമായിരിക്കും.
10. മത്സരത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന അൻപത് രചനകൾ ഉൾപ്പെടുത്തിയ ചെറുകഥ സമാഹാരത്തിന്റെ പ്രസിദ്ധീകരണം, Pre-Booking മെത്തേഡിലൂടെയായിരിക്കും നടത്തുക.
മത്സരം എപ്പോൾ?
മാർച്ച് 8, 2026
രാവിലെ പത്ത് മുതൽ മത്സരത്തിനായി രചനകൾ സ്വീകരിച്ചു തുടങ്ങും. രചനകൾ അയയ്ക്കുവാനുള്ള ലിങ്കുകൾ പ്രസ്തുത ദിവസം മുതൽ ഞങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ത്രെഡ്സ്, വാട്സാപ്പ് തുടങ്ങിയവയിലൂടെ നിങ്ങളിലേക്ക് നൽകപ്പെടും.
21 ദിവസം നീണ്ടു നിൽക്കുന്ന രചന സമാഹരണം
മാർച്ച് 28, 2026
ഓട് കൂടെ അവസാനിക്കും.


