കൈപ്പാടുകൾ

ചെറുകഥ

കവിത

എന്താണ് ZeeLit മത്സരവർഷം?

The Zee Brand Publishing Guide നടത്തിവരുന്ന ZeeLit മത്സരവർഷം 2026 എന്ന രചന സമാഹരണ, പുസ്തക പ്രസിദ്ധീകരണ മത്സരങ്ങൾ നിങ്ങൾ നേരത്തെ അറിഞ്ഞ് കാണുമല്ലോ. ആദ്യ മത്സരത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട രചനകൾ ഉൾപ്പെടുത്തി തയ്യാറാക്കിയ കവിതാസമാഹാരം ഓരങ്ങൾ 2025 നവംബർ രണ്ടിന്, തൃശൂർ കേരള സാഹിത്യ അക്കാദമിയുടെ, ചങ്ങമ്പുഴ മന്ദിരത്തിൽ, മലയാള സാഹിത്യ മേഖലയിൽ നിന്നും കവി ശ്രീ സി രാവുണ്ണി ഉൾപ്പടെയുള്ള പ്രഗത്ഭരുടെ സാനിധ്യത്തിൽ പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. രണ്ടാമത് മത്സരമായിരുന്ന ഹൃദയപഥം, ഇക്കഴിഞ്ഞ മാർച്ച് ഒന്നിന്, കേരള സാഹിത്യ അക്കാദമിയിൽ വെച്ച് തന്നെ, ഒ വി വിജയൻ യുവകഥ പുരസ്കാര ജേതാവ്, ശ്രീ ജിൻഷ ഗംഗ യിലൂടെയും പ്രകാശനം ചെയ്യപ്പെടുകയുണ്ടായി. മൂന്നാമത് മത്സരമായ അന്ധേര യും, ZeeLit മത്സരവർഷം പദ്ധതിയിലെ ആദ്യ മത്സരമായിരുന്ന നിശബ്ദ ശബ്ദങ്ങളും (ചെറുകഥ സമാഹാരവും, കവിത സമാഹാരവും) എഡിറ്റിങ് പൂർത്തിയായി പ്രസിദ്ധീകരണത്തിനായി തയ്യാറെടുപ്പുകളിലുമാണ്.

ഇത്തരത്തിൽ തനതായ മലയാള സാഹിത്യ വൈഭവങ്ങൾക്ക് മുന്നിൽ വെച്ചുനീട്ടാവുന്ന തരത്തിലേക്ക് താൽപര്യവും കഴിവുമുള്ള രചയിതാക്കളെ കൈപിടിച്ചുയർത്തുക എന്ന ലക്ഷത്തോടെ തയ്യാറാക്കുന്ന ആശയടിസ്ഥാന മത്സരങ്ങളാണ് ZeeLit മത്സരവർഷം പദ്ധതിയിലൂടെ The Zee Brand ലക്ഷ്യമിടുന്നത്. The Zee Brand ൻ്റെ പുസ്തകങ്ങൾ, മലയാള സാഹിത്യ ലോകം വായിക്കപ്പെടുമ്പോൾ നാളെ അവയ്ക്കൊപ്പം നിങ്ങളും ചേർന്ന് നിൽക്കാൻ ആഗ്രഹിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ, നിങ്ങൾക്ക് മുൻപിലേക്ക് ഞങ്ങൾ നൽകുന്ന അടുത്ത മത്സരമാണ് "കൈപ്പാടുകൾ"

കൈപ്പാടുകൾ?

ലോക തൊഴിലാളി ദിനം!

ആരാണ് തൊഴിലാളികൾ? എന്താണ് തൊഴിലാളികൾ?

യഥാർത്ഥത്തിൽ ഒരായുസ്സിൻ്റെ കടപ്പാടുകൾ സന്ധ്യമയങ്ങുമ്പോൾ നമ്മളിൽ ആരെങ്കിലും മുതലാളിമാരായി മരണം വരിക്കുന്നുണ്ടോ?

കുടുംബത്തിനും, നിലനിൽപ്പിനും, സാമൂഹിക നിലവാരത്തിനും, അഭിമാനത്തിനും വേണ്ടി പണമെന്ന ചിന്തയിൽ, സമ്പത്തെന്ന ആഗ്രഹത്തെ പൂജിച്ച് പൂജിച്ച് ജീവിതത്തിൻ്റെ അവസാന യാമങ്ങൾ കാണുന്നതുവരെ എല്ലാവരും പല അർത്ഥത്തിൽ തൊഴിലാളികൾ തന്നെ.

അച്ഛനായും, അമ്മയായും, സഹോദരി സഹോദരന്മാരായും, സുഹൃത്തായും, സഹപാഠിയായും, അധ്യാപകരും, വിദ്യാർത്ഥികളുമായും, അങ്ങിനെ അങ്ങിനെ സമൂഹം പലതായി പേരിട്ട് വിളിക്കുന്ന നമ്മളെന്ന തൊഴിൽ ജീവികളുടെ മായ്ക്കാൻ കഴിയാത്ത കൈപ്പാടുകളുമായി ഓരോ ജീവിതങ്ങളും എഴുതപ്പെടാൻ മാത്രം സംഭവബഹുലം തന്നെ!

എങ്കിൽ, അത്തരം അനുഭവങ്ങളെ, കേട്ടറിവുകളെ, ഊഹാപോഹങ്ങളെ, നമുക്ക് കഥകളും കവിതകളുമാക്കി തുടങ്ങാം...!

രണ്ടാമത് ZeeLit ഇരട്ട മത്സരങ്ങത്തിൽ, എല്ലാവരും കവികളോ കഥാകൃത്തുകളോ ആവുക എന്നല്ല വിഭാവനം ചെയ്യുന്നത്. നിങ്ങളയക്കുന്ന രചനകൾ, അവ കഥയോ കവിതയോ ഏതുമാകട്ടെ, അത് നിങ്ങളുടേതാവണം. അതിലൂടെ നിങ്ങൾക്ക് പറയാനുള്ളത് കാലം ശ്രവിക്കണം. അതിനുള്ള വേദിയും താളുകളും തയ്യാറാണ്. ഉടൻ എഴുതി തുടങ്ങൂ...

നിയമാവലി

എങ്ങിനെയാണ് മത്സരം?

പ്രായ പരിധികൾ ഇല്ലാതെ നടക്കുന്ന ചെറുകഥ/കവിത സമാഹാരണ മത്സരം തീർത്തും കൈപ്പാടുകൾ എന്ന ഒരൊറ്റ ആശയത്തെ കേന്ദ്രീകരിച്ചായിരിക്കും മുന്നോട്ട് നീങ്ങുക. മത്സരത്തിലേക്കായി നിങ്ങൾ എഴുതേണ്ടത്, സ്വന്തം കപ്പാടുകളാൽ സമ്പന്നമാക്കിയ ജീവിത യാഥാർത്ഥ്യങ്ങളുടെ കഥകളും കവിതകളുമായിരിക്കണം. 

ചെറുകഥ നിയമങ്ങൾ

  • 1200 വാക്കുകളിൽ കവിയാത്ത ചെറുകഥകൾ മാത്രമാണ് മത്സരത്തിന് സ്വീകരിക്കുക.

  • മൗലികവും, സഭ്യവുമായിരിക്കണം രചനകൾ

  • മലയാളം രചനകൾ മാത്രമായിരിക്കും മത്സരത്തിനായി സ്വീകരിക്കുക

  • മുൻപ് പുസ്തകങ്ങളിലൂടെ പബ്ലിഷ് ചെയ്ത് വരാത്തവയായിരിക്കണം. ZeeLit പുസ്തകമായതിന് ശേഷം ഇത്തരത്തിൽ എന്തെങ്കിലും കണ്ടെത്തിയാൽ പ്രസ്തുത രചയിതാവ് നിയമപരമായി അത്തരം സന്ദർഭങ്ങളെ അഭിമുഖീകരിക്കേണ്ടതായി വരും.

  • ഞങ്ങൾ നൽകുന്ന ലിങ്കിലൂടെ മാത്രം രചനകൾ അയക്കണം. WhatsApp വഴി അയക്കുന്ന രചനകൾ സ്വീകരിക്കില്ല.

കവിത നിയമങ്ങൾ

  • നാലോ അഞ്ചോ വാക്കുകളിൽ കവിയാത്ത, 26 വരികളിൽ ഒതുങ്ങുന്ന കവിതകളാണ് മത്സരത്തിനായി സ്വീകരിക്കുക. അഞ്ച് വാക്കുകളിൽ അധികം ദൈർഘ്യമുള്ള വരികളും, കൃത്യമായി വരികൾ തിരിക്കാത്ത കവിതകളും, 26 വരികളിൽ കൂടുതലുള്ള കവിതകൾ യാതൊരു കാരണവശാലും സ്വീകരിക്കില്ല.

  • ZeeLit റിജെക്റ്റ് ചെയ്യുന്ന കവിതകൾക്ക് എക്സ്പ്ലനേഷനുകളോ റിവിഷനോ ഉണ്ടായിരിക്കുന്നതല്ല.

  • മലയാളം രചനകൾ മാത്രമായിരിക്കും മത്സരത്തിനായി സ്വീകരിക്കുക

  • മുൻപ് പുസ്തകങ്ങളിലൂടെ പബ്ലിഷ് ചെയ്ത് വരാത്തവയായിരിക്കണം. ZeeLit പുസ്തകമായതിന് ശേഷം ഇത്തരത്തിൽ എന്തെങ്കിലും കണ്ടെത്തിയാൽ പ്രസ്തുത രചയിതാവ് നിയമപരമായി അത്തരം സന്ദർഭങ്ങളെ അഭിമുഖീകരിക്കേണ്ടതായി വരും.

  • ഞങ്ങൾ നൽകുന്ന ലിങ്കിലൂടെ മാത്രം രചനകൾ അയക്കണം. WhatsApp വഴി അയക്കുന്ന രചനകൾ സ്വീകരിക്കില്ല.

എവിടെ എഴുതണം? എങ്ങിനെ നൽകണം?

The Zee Brand Publishing Guide ൻ്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിലൂടെയും WhatsApp കമ്യൂണിറ്റിയിലൂടെയും പുറത്ത് വിടുന്ന ലിങ്കുകൾ വഴിയാണ് രചനകൾ അയക്കേണ്ടത്.

മത്സര മാനദണ്ഡങ്ങൾ

താഴെ നൽകുന്ന നിയമങ്ങൾ അനുസരിച്ച് വരുന്ന രചനകൾ മാത്രമായിരിക്കും മത്സരത്തിനായി സ്വീകരിക്കുക.

1. രചനകൾ മൗലികവും സാമൂഹിക മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നവയും ആയിരിക്കണം.

2. ലൈംഗിക ചുവയുള്ളതും, ലൈംഗികതയെ മഹത്വവത്കരിക്കുന്നതുമായ രചനകൾ മത്സരത്തിനായി സ്വീകരിക്കപ്പെടുന്നതല്ല.

3. ദേശീയതയെ തരം താഴ്ത്തുകയോ മതേതര നിലപാടുകളെ ഹനിക്കുകയോ ചെയ്യുന്ന രചനകൾ സ്വീകരിക്കപ്പെടില്ല.

4. സ്ത്രീപക്ഷ  രചനകൾ അംഗീകരിക്കുമ്പോഴും, സ്വാഭാവിക മാനുഷികതക്കും, വ്യക്തി സ്വാതന്ത്രത്തിനും, ലിംഗമൂല്യങ്ങൾക്കും എതിരാകുന്ന രചനകൾ മത്സരത്തിനായി നൽകാതിരിക്കുക.

5. മത്സരത്തിനായി നൽകുന്ന രചനകളുടെ മൂല്യ നിർണയം The Zee Brand Publishing Guide നിയമിക്കുന്ന ജഡ്ജസിൽ മാത്രം അധിഷ്ഠിതമായിരിക്കും. ജഡ്ജസ് തീരുമാനിക്കുന്ന വിജയിയെ, അതായത് ഞങ്ങളുടെ അഭിപ്രായമായി മാറുന്ന മത്സര വിജയിയെ ZeeLit നിലനിർത്തുക തന്നെ ചെയ്യും.

6. പുസ്തക പ്രകാശനം സംബന്ധിച്ച തീരുമാനങ്ങൾ ZeeLit കമ്യൂണിറ്റി അഡ്മിൻ പാനലിന്റെ സ്വതന്ത്ര തീരുമാനത്തിലോ, കമ്യൂണിറ്റി പോളുകളിലൂടെ എടുക്കുന്ന തീരുമാനങ്ങളിലോ അധിഷ്ഠിതമായിരിക്കും.

7. നിങ്ങളുടെ രചനകൾ പുസ്തകത്തിനായി തിരഞ്ഞെടുക്കപ്പെടുന്ന പക്ഷം, സാങ്കേതികമായി മികവിന് ഉതകുന്ന വിധത്തിൽ തിരുത്തുകൾ ബാധകമായിരിക്കും എന്ന് മനസ്സിലാക്കുകയും, മത്സരത്തിനായി രചന നൽകുന്നതിലൂടെ നിങ്ങളുടെ രചന ZeeLit ലൂടെ പബ്ലിഷ് ചെയ്യുവാനും വിപണനം ചെയ്യുവാനും നിങ്ങൾക്ക് സമ്മതമാണെന്ന് കൂടെയാണ് പ്രസ്താവിക്കപ്പെടുന്നത്.

8. നിങ്ങളുടെ രചന ZeeLit ലൂടെ പബ്ലിഷ് ചെയ്യപ്പെടുന്നതോടെ പ്രസ്തുത രചനയുടെ പകർപ്പവകാശം The Zee Brand Publishing Guide നിയമിക്കുന്ന പ്രസാധകരിലേക്ക് കൂടെ കൈമാറപ്പെടും. എന്നിരുന്നാലും രചനയുടെ പൂർണ്ണ നിയന്ത്രണം നിങ്ങളിൽ തന്നെ നിക്ഷിപ്തമായിരിക്കും.

9. മത്സരവാസനം തിരഞ്ഞെടുക്കപ്പെടുന്നു വിജയിക്ക് ZeeLit നൽകുന്ന ആനുകൂല്യങ്ങൾ തീർത്തും The Zee Brand Publishing Guide ന്റെ താല്പര്യങ്ങളിൽ അധിഷ്ഠിതമായിരിക്കും.

10. മത്സരത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന രചനകൾ ഉൾപ്പെടുത്തിയ ചെറുകഥ സമാഹാരത്തിന്റെ പ്രസിദ്ധീകരണം, Pre-Booking മെത്തേഡിലൂടെയായിരിക്കും നടത്തുക. 

മത്സരം എപ്പോൾ?

മെയ് 2, 2026

രാവിലെ പത്ത് മുതൽ മത്സരത്തിനായി രചനകൾ സ്വീകരിച്ചു തുടങ്ങും. രചനകൾ അയയ്ക്കുവാനുള്ള ലിങ്കുകൾ പ്രസ്തുത ദിവസം മുതൽ ഞങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ത്രെഡ്സ്, വാട്സാപ്പ് തുടങ്ങിയവയിലൂടെ നിങ്ങളിലേക്ക് നൽകപ്പെടും.

മെയ് 20, 2026

ഓട് കൂടെ അവസാനിക്കും.

രചനകൾ സമർപ്പിക്കാൻ താഴെയുള്ള ബട്ടണുകൾ ഉപയോഗിക്കൂ