ZeeLit; Compete

Compete to Be Published. Write to Be Remembered

വാക്കുകളാൽ പണിഞ്ഞിട്ട നിരവധി കാവ്യ ശിൽപ്പങ്ങളിലൂടെ "ZeeLit; ഓരങ്ങൾ" അവസാനിച്ചിരിക്കുന്നു. നിരവധി കവിതകൾ മത്സരിച്ച ആദ്യ രചനാ സമാഹാര മത്സരത്തിന്റെ റിസൾട്ടിനായി കാത്തിരിക്കുമ്പോൾ നമ്മളെന്തിന് സമയം നഷ്ടപ്പെടുത്തണം?

നമുക്ക് പുറപ്പെടാം, പുതിയ പാതകളിലൂടെ..!

നമ്മിലൂടെ, നമ്മളിലേക്ക്..!

Ongoing Competition

ഹൃദയപഥം

നമുക്ക് ജീവിതം എഴുതാം

Past Competition

ഓരങ്ങൾ;

കവിതക്കുള്ളിലെ കവിതയെഴുതാം

മലയാളി തനിമയുള്ള സാഹിത്യ മത്സരങ്ങൾക്കിടയിലേക്കുള്ള the zee brand ൻ്റെ കടന്നുകയറ്റമാണ് "ഓരങ്ങൾ" എന്ന വലിയ സ്വപ്നം. മലയാളികളായ നമ്മൾ ഓരോരുത്തരും നിരവധി സാമൂഹ്യമാധ്യമ എഴുത്തു മത്സരങ്ങളിൽ പങ്കെടുക്കുന്നവരും വിജയിച്ചവരുമായിരിക്കും. എങ്കിലും, കയ്യിൽ എത്തുന്ന ഭാരതത്തിൻ്റെ നാനാർത്ഥം തുളുമ്പുന്ന ബഹുഭാഷാ രചനകൾക്കിടയിൽ നമ്മുടെ രചനകൾ ഒറ്റപ്പെട്ടുപോകുന്ന പ്രതീതി പലപ്പോഴും നമുക്കൊക്കെ ഉണ്ടായിട്ടുണ്ടാകും.

എന്നാൽ ഇനി നമുക്ക്, നമ്മുടെ കവിതകൾക്കുള്ളിൽ, കഥകൾക്കുള്ളിൽ നമ്മുടെ സ്ഥാനം കണ്ടെത്താം. മലയാളികൾക്ക് മാത്രമായി, വാക്കുകളുടെ ഓരങ്ങൾ ഇനി നിങ്ങളിലേക്ക്.