അന്ധേര

എന്താണ് അന്ധേര?

The Zee Brand Publishing Guide നടത്തിവരുന്ന ZeeLit മത്സരിക്കൂ പ്രസിദ്ധീകരിക്കപ്പെടൂ എന്ന, സമാഹാര പുസ്തക പ്രസിദ്ധീകരണം മുന്നിൽ കണ്ട് കൊണ്ടുള്ള രചന മത്സരങ്ങൾ നിങ്ങൾ നേരത്തെ അറിഞ്ഞ് കാണുമല്ലോ. ആദ്യ മത്സരമായ ഓരങ്ങളിൽ നമുക്ക് ലഭിച്ച എണ്ണമറ്റ രചനകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 50 രചനകൾ ഉൾപ്പെടുത്തി തയ്യാറാക്കിയ കവിതാസമാഹാരം ഇക്കഴിഞ്ഞ നവംബർ രണ്ടിന്, തൃശൂർ കേരള സാഹിത്യ അക്കാദമിയുടെ, ചങ്ങമ്പുഴ മന്ദിരത്തിൽ, മലയാള സാഹിത്യ മേഖലയിൽ നിന്നും കവി ശ്രീ സി രാവുണ്ണി ഉൾപ്പടെയുള്ള പ്രഗത്ഭരുടെ സാനിധ്യത്തിൽ പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. രണ്ടാമത് മത്സരമായിരുന്ന ഹൃദയപഥം, രചന സ്വീകരണം അവസാനിപ്പിച്ച് എഡിറ്റിംഗ് നടന്നു വരികയുമാണ്. ഈ സന്ദർഭത്തിൽ The Zee Brand Publishing Guide നടത്തിവരുന്ന ZeeLit വാട്സ്ആപ്പ് കമ്മ്യൂണിറ്റിയിലൂടെ മുന്നോട്ട് വെക്കുന്ന മൂന്നാമത് രചന സമാഹാര മത്സരമാണ് അന്ധേര.

ആധുനിക മലയാള സാഹിത്യ മേഖല അൽപ്പമെങ്കിലും പിന്നോട്ട് നടന്ന ഹൊറർ അല്ലെങ്കിൽ ത്രില്ലർ വിഭാഗത്തിലേക്കാണ് അന്ധേര വിരൽ ചൂണ്ടുന്നത്. നിങ്ങളിലെ വായനക്കാരൻ ഹൊറർ/ത്രില്ലറുകൾ ഇഷ്ടപ്പെടുന്നുവെങ്കിൽ, തീർച്ചയായും നിങ്ങളിലെ എഴുത്തുകാരന് അതേ വിഭാഗത്തിനോട് അന്യമല്ലാത്ത താൽപര്യവും അഭിരുചിയും ഉണ്ടായിരിക്കുക തന്നെ ചെയ്യും.

നിങ്ങളുടെ ഈ അഭിരുചിക്ക് വിജയിച്ച് കയറുവാനുള്ള ആദ്യപടിയായിരിക്കും ZeeLit അന്ധേര!

നിയമാവലി

എങ്ങിനെയാണ് മത്സരം?

പ്രായ പരിധികൾ ഇല്ലാതെ നടക്കുന്ന രചന സമാഹാരണ മത്സരം തീർത്തും ഒരൊറ്റ ആശയത്തെ കേന്ദ്രീകരിച്ചായിരിക്കും മുന്നോട്ട് നീങ്ങുക. മത്സരത്തിലേക്കായി നിങ്ങൾ എഴുതേണ്ടത് , താഴെ നൽകുന്ന ഏതെങ്കിലും ഒരു വിഭാഗത്തിൽ വരുന്ന ഹൊറർ അല്ലെങ്കിൽ ത്രില്ലർ കഥകൾ ആയിരിക്കണം. 

1. സ്വാഭാവിക ഹൊറർ കഥകൾ

2. സ്വാഭാവിക ഹൊറർ ത്രില്ലർ കഥകൾ

3. കുറ്റാന്വേഷണ കഥകൾ (ത്രില്ലർ)

4. സർക്കാസ്റ്റിക്ക് ത്രില്ലറുകൾ

5. സൈക്കോളജിക്കൽ ത്രില്ലറുകൾ

6. സൂപ്പർനാറ്റുറൽ ത്രില്ലറുകൾ

7. ക്രൈം ത്രില്ലറുകൾ

എവിടെ എഴുതണം? എങ്ങിനെ നൽകണം?

The Zee Brand Publishing Guide ൻ്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിലൂടെയും WhatsApp കമ്യൂണിറ്റിയിലൂടെയും പുറത്ത് വിടുന്ന ഗൂഗിൾ ഫോം വഴിയാണ് രചനകൾ അയക്കേണ്ടത്.

മത്സര മാനദണ്ഡങ്ങൾ

താഴെ നൽകുന്ന നിയമങ്ങൾ അനുസരിച്ച് വരുന്ന രചനകൾ മാത്രമായിരിക്കും മത്സരത്തിനായി സ്വീകരിക്കുക.

1. രചനകൾ മൗലികവും സാമൂഹിക മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നവയും ആയിരിക്കണം.

2. ലൈംഗിക ചുവയുള്ളതും, ലൈംഗികതയെ മഹത്വവത്കരിക്കുന്നതുമായ രചനകൾ മത്സരത്തിനായി സ്വീകരിക്കപ്പെടുന്നതല്ല.

3. ദേശീയതയെ തരം താഴ്ത്തുകയോ മതേതര നിലപാടുകളെ ഹനിക്കുകയോ ചെയ്യുന്ന രചനകൾ സ്വീകരിക്കപ്പെടില്ല.

4. ഹൊറർ ത്രില്ലർ ജനറുകളിലേക്ക് മത്സരം നടത്തുമ്പോഴും, സ്വാഭാവിക മാനുഷികതക്കും, വ്യക്തി സ്വാതന്ത്രത്തിനും, ലിംഗമൂല്യങ്ങൾക്കും എതിരാകുന്ന രചനകൾ മത്സരത്തിനായി നൽകാതിരിക്കുക.

5. രചനയുടെ മൂല്യ നിർണയം The Zee Brand Publishing Guide നിയമിക്കുന്ന ജഡ്ജസിൽ മാത്രം അധിഷ്ഠിതമായിരിക്കും. ജഡ്ജസ് തീരുമാനിക്കുന്ന വിജയിയെ, അതായത് ഞങ്ങളുടെ അഭിപ്രായമായി മാറുന്ന മത്സര വിജയിയെ ZeeLit നിലനിർത്തുക തന്നെ ചെയ്യും.

6. പുസ്തക പ്രകാശനം സംബന്ധിച്ച തീരുമാനങ്ങൾ ZeeLit കമ്യൂണിറ്റി അഡ്മിൻ പാനലിന്റെ സ്വതന്ത്ര തീരുമാനത്തിലോ, കമ്യൂണിറ്റി പോളുകളിലൂടെ എടുക്കുന്ന തീരുമാനങ്ങളിലോ അധിഷ്ഠിതമായിരിക്കും.

7. നിങ്ങളുടെ രചനകൾ പുസ്തകത്തിനായി തിരഞ്ഞെടുക്കപ്പെടുന്ന പക്ഷം, സാങ്കേതികമായി മികവിന് ഉതകുന്ന വിധത്തിൽ തിരുത്തുകൾ ബാധകമായിരിക്കും എന്ന് മനസ്സിലാക്കുകയും, മത്സരത്തിനായി രചന നൽകുന്നതിലൂടെ നിങ്ങളുടെ രചന ZeeLit ലൂടെ പബ്ലിഷ് ചെയ്യുവാനും വിപണനം ചെയ്യുവാനും നിങ്ങൾക്ക് സമ്മതമാണെന്ന് കൂടെയാണ് പ്രസ്താവിക്കപ്പെടുന്നത്.

8. നിങ്ങളുടെ രചന ZeeLit ലൂടെ പബ്ലിഷ് ചെയ്യപ്പെടുന്നതോടെ പ്രസ്തുത രചനയുടെ പകർപ്പവകാശം The Zee Brand Publishing Guide നിയമിക്കുന്ന പ്രസാധകരിലേക്ക് കൂടെ കൈമാറപ്പെടും. എന്നിരുന്നാലും രചനയുടെ പൂർണ്ണ നിയന്ത്രണം നിങ്ങളിൽ തന്നെ നിക്ഷിപ്തമായിരിക്കും.

9. മത്സരവാസനം തിരഞ്ഞെടുക്കപ്പെടുന്നു വിജയിക്ക് ZeeLit നൽകുന്ന ആനുകൂല്യങ്ങൾ തീർത്തും The Zee Publishing ഗൈഡ് ന്റെ താല്പര്യങ്ങളിൽ അധിഷ്ഠിതമായിരിക്കും.

10. മത്സരത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന അൻപത് രചനകൾ ഉൾപ്പെടുത്തിയ ചെറുകഥ സമാഹാരത്തിന്റെ പ്രസിദ്ധീകരണം, രചയിതാക്കളുടെ കയ്യിൽ നിന്നും ശേഖരിക്കുന്ന നിശ്ചിത തുകയിലൂടെയാണ് നടത്തുക. പ്രസ്തുത തുകയിൽ രചയിതാക്കൾക്ക് പുസ്തകത്തിന്റെ രണ്ട് കോപ്പികളും, പകർപ്പവകാശ രേഖയും, അതോടൊപ്പം ZeeLit Authorship ബഹുമതിയും ലഭിക്കും.

മത്സരം എപ്പോൾ?

നവംബർ 25, 2025

രാവിലെ പത്ത് മുതൽ മത്സരത്തിനായി രചനകൾ സ്വീകരിച്ചു തുടങ്ങും. രചനകൾ അയയ്ക്കുവാനുള്ള ലിങ്കുകൾ പ്രസ്തുത ദിവസം മുതൽ ഞങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ത്രെഡ്സ്, വാട്സാപ്പ് തുടങ്ങിയവയിലൂടെ നിങ്ങളിലേക്ക് നൽകപ്പെടും.

21 ദിവസം നീണ്ടു നിൽക്കുന്ന രചന സമാഹരണം

ഡിസംബർ 15, 2025

ഓട് കൂടെ അവസാനിക്കും.