ഹൃദയപഥം

ഹൃദയങ്ങളിലൂടെ ഒരു ചെറുകഥ സമാഹാരം.

₹239.00

ജീവിതം എല്ലായിപ്പോഴും വിജയങ്ങളുടെയും ആഘോഷങ്ങളുടെയും മാത്രം കഥകളല്ല. ചിലപ്പോഴൊക്കെ ആരും കാണാതെ നഷ്ടപ്പെടുന്ന സ്വപ്നങ്ങളുടെയും, പറയാതെ പോകുന്ന സ്നേഹങ്ങളുടെയും, നിശബ്ദമായ ത്യാഗങ്ങളുടെയും നിഴൽവഴികളാണ് നമ്മുടെയെല്ലാം ജീവിതയാത്ര. എല്ലായിടത്തും ഉണ്ടായിരുന്നിട്ടും പലപ്പോഴും നമ്മൾ സ്വയം കാണാതെയാവാറുണ്ട്. നീതിക്കായി അഹോരാത്രം ശ്രമിക്കുമ്പോൾ, കുറ്റവാളികളായി ചൂണ്ടിക്കാണിക്കപ്പെടാറുണ്ട്. വേർപാടുകളും വേർപ്പെടുത്തലുകളും നമ്മളെ അതിജീവനം പഠിപ്പിക്കാറുണ്ട്. 

ഹൃദയപഥം എന്ന ഈ സമാഹാരത്തിൽ മനുഷ്യഹൃദയങ്ങളുടെ ഇത്തരം നിശബ്ദ യാത്രകളെയാണ് വിവിധ രചനാ പാരമ്പര്യമുള്ള എഴുത്തുകാർ തുറന്നുവെക്കുന്നത്. വിധിയുടെ ചുഴലിക്കാറ്റുകൾ നമ്മളെ തകർക്കാൻ വീശിയടിക്കുമ്പോൾ, അതിൽ നിന്ന് വാക്കുകൾ കണ്ടെത്തി എഴുതി ചേർത്ത കഥകളാണിവ. വായനക്കിടയിൽ, നമ്മൾ മറന്നുപോയ ഒരാളെയോ, ഒരവസ്ഥയെയോ, ഒരു നിമിഷത്തെയോ തിരികെ വിളിക്കാൻ ഈ കഥകൾ ശ്രമിക്കുന്നുണ്ട്. 

ഒരുപക്ഷേ, ഇവ നമ്മളെ പുനർനിർമ്മിച്ചേക്കാം. തകർച്ചകളിലും ഉയർച്ചകളിലും കൈപിടിച്ചേക്കാം. അത്തരം സന്ദർഭങ്ങളിൽ ഉള്ളിലുണരുന്ന ഹൃദയമിടിപ്പുകളുടെ ആ താളം പോലെ ചെവികളിൽ ഈണം മൂളിയേക്കാം. കാരണം ആ താളമാണ് ഹൃദയപഥം.